KOYILANDY DIARY.COM

The Perfect News Portal

എല്ലാം ഒറ്റ ക്ലിക്കിൽ; ആരോഗ്യ വകുപ്പിന് പുതിയ വെബ് പോർട്ടൽ

.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആരോഗ്യ വകുപ്പിനെ സംബന്ധിച്ച ആധികാരിക വിവരങ്ങൾ പങ്കുവെയ്ക്കാൻ പുതിയ ഔദ്യോഗിക വെബ് പോർട്ടൽ സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വെബ് പോർട്ടൽ ലോഞ്ച് ചെയ്തു. health.kerala.gov.in എന്നതാണ് പോർട്ടലിന്റെ വിലാസം. കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ആണ് പോർട്ടൽ നിർമിച്ചത്.

 

കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങൾ, പ്രവർത്തങ്ങൾ, വിവരങ്ങൾ, ബോധവത്കരണ സന്ദേശങ്ങൾ തുടങ്ങിയവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളിലും ഗവേഷകരിലും എത്തിക്കുകയാണ് പോർട്ടലിന്റെ ലക്ഷ്യം. ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകൾ, 30 സ്ഥാപനങ്ങൾ എന്നിവയുടെ വെബ്‌സൈറ്റുകളെക്കൂടി കോർത്തിണക്കിയാണ് പോർട്ടൽ ഒരുക്കിയിരിക്കുന്നത്. ഇവയുടെയെല്ലാം ആധികാരിക വിവരങ്ങളും, അറിയിപ്പുകളും, പ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കാൻ പോർട്ടൽ കൂടുതൽ ഉപകാരപ്രദമാകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

Advertisements

ഡയനാമിക് ആയ ഡാഷ്‌ബോർഡിൽ കേരളത്തിന്റെ ആരോഗ്യ രംഗത്തെ ജനസംഖ്യാ പരിവർത്തനം സംബന്ധിച്ച ഗ്രാഫുകൾ, ടേബിളുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മേഖല സംബന്ധിച്ച് ജനങ്ങൾക്കാവശ്യമുള്ള നിയമങ്ങൾ, മാർഗനിർദേശങ്ങൾ, ഉത്തരവുകൾ എന്നിവയും ലഭ്യമാക്കി വരുന്നു. ആരോഗ്യ സംബന്ധമായ വിവരങ്ങൾക്ക് പുറമെ പ്രധാനപ്പെട്ട ബോധവത്കരണ പോസ്റ്ററുകൾ, വിഡിയോകൾ എന്നിവയും ലഭ്യമാണ്.

Share news