കൊല്ലം സുരക്ഷാ പാലിയേറ്റീവിന് ഉപകരണങ്ങൾ കൈമാറി

കൊയിലാണ്ടി SNDP കോളേജിലെ പൂർവ്വകാല Sfi പ്രവർത്തകർ കൊല്ലം സുരക്ഷാ പാലിയേറ്റീവിന് ഉപകരണങ്ങൾ കൈമാറി. അന്തരിച്ച മുൻ CPIM ലോക്കൽ കമ്മറ്റി അംഗവും, കൊല്ലം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന OP നാണുവിൻ്റെ സ്മരണാർത്ഥമാണ് ഉപകരണങ്ങൾ കൈമാറിയത്.

സുരക്ഷ കൊല്ലം മേഖലാ ചെയർമാൻ രാധാകൃഷ്ണൻ പിപി കൺവീനർ സി.കെ ഹമീദ് എന്നിവർ ഏറ്റുവാങ്ങി. ശ്രീജിത്ത്, പവിത പി.വി. ലിജിത്ത്. മഞ്ജു കേഷ്. ഷോജിത്ത് എന്നിവർ സംസാരിച്ചു.

