KOYILANDY DIARY.COM

The Perfect News Portal

ഇപി ജയരാജന്റെ ആത്മകഥാ വിവാദം; അന്വേഷണ റിപ്പോർട്ട് മടക്കി ഡിജിപി

ഇപി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് മടക്കി ഡിജിപി. റിപ്പോർട്ട് അവ്യക്തമാണെന്നും വീണ്ടും അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും കോട്ടയം എസ്.പിക്ക് ഡിജിപി നിർദേശം നൽകി. ആത്മകഥ ചോർന്നതിലും ഇ.പി. ജയരാജന്റെയും രവി ഡി.സിയുടേയും മൊഴിയിലും റിപ്പോർട്ടിൽ വ്യക്തതയില്ല. ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് കോട്ടയം എസ്.പിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. പുസ്തകത്തിലെ പ്രധാന ഭാഗങ്ങൾ എങ്ങനെ ചോർന്നു എന്നായിരുന്നു അറിയേണ്ടിയിരുന്നത്. അതറിഞ്ഞാൽ മാത്രമേ മറ്റ് നിയമനടപടികളുമായി മുന്നോട്ടുപോകാൻ കഴിയൂ.

പുസ്തകത്തിന്റെ പി.ഡി.എഫ് ചോർന്നത് ഡിസി. ബുക്സിൽ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എങ്ങനെ ചോർന്നു എന്നതിലും ആര് ചോർത്തി എന്നതിലും വ്യക്തതയില്ല. ഇതിനാലാണ് സംഭവം വീണ്ടും അന്വേഷിക്കാൻ എസ്.പിക്ക് നിർദേശം നൽകിയത്. അന്വേഷണത്തിന്റെ ഭാഗമായി ഇ.പി.ജയരാജൻ, രവി ഡി.സി, പുസ്തകം തയ്യാറാക്കിയ മാധ്യമപ്രവർത്തകൻ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Share news