പത്തിലക്കറി തയ്യാറാക്കി പരിസ്ഥിതി ക്ലബ് അംഗങ്ങൾ

കീഴരിയൂർ: നമ്പ്രത്ത്കര യു. പി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കർക്കിടക മാസാചരണത്തിന്റെ ഭാഗമായി ഇലക്കറികളുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാനായി പത്തിലക്കറി തയ്യാറാക്കി. പരിസ്ഥിതി ക്ലബ് അംഗങ്ങൾ പരിസര പ്രദേശത്തുനിന്നും ശേഖരിച്ച വിവിധ ഔഷധഗുണമുള്ള സസ്യങ്ങളുടെ ഇലകൾ ഉപയോഗിച്ചാണ് പത്തില കറി തയ്യാറാക്കി ഉച്ച ഭക്ഷണത്തോടൊപ്പം നൽകിയത്.

ഭക്ഷണത്തിന് ഉപയോഗിക്കുന്ന വിവിധ സസ്യങ്ങളുടെ ഇലകളുടെ പ്രദർശനവും ഇതോടൊപ്പം നടന്നു. പിടിഎ വൈസ് പ്രസിഡന്റ് രാജേഷ് സി എം പ്രവർത്തനം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി. പി സുഗന്ധി , പരിസ്ഥിതി ക്ലബ് സ്കൂൾ കോഡിനേറ്റർ വി വിവേക്, എൻ. വി അർജുൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

