ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് പി.കെ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.
.

.
ചടങ്ങിൽ വി.പി.സുകുമാരൻ ക്ലാസെടുത്തു. ഡിസ്ട്രിക്ട് ഗവർണർ കെ. സുരേഷ് ബാബു, രാഗം മുഹമ്മദലി, എൻ. ചന്ദ്രശേഖരൻ, വി ടി. അബ്ദുറഹിമാൻ, ഭവ്യ സായൂജ്, അയാൻ തേജ്, സ്വാമി ശിവകുമാരാനന്ദ, കെ. സുധാകരൻ, ബാബുരാജ് ചിത്രാലയം, സത്യാനന്ദൻ, എം.ആർ. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
