ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി

കൊയിലാണ്ടി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. താലൂക്ക് ചെയർമാൻ കെ.കെ. രാജൻ നേതൃത്വം നൽകി.

പി.ടി.എ പ്രസിഡണ്ട് എ. സജീവ്കുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എൻ.വി. പ്രദീപ് കുമാർ, ഹെഡ്മിസ്ട്രസ് സജിത, എം.ജി. ബൽരാജ്, ആർ.സി. ബ്രിജിത്ത്, സുരേഷ് കായണ്ണ, സാജിദ് അഹമ്മത്, ശ്രീനീഷ് എന്നിവർ പ്രസംഗിച്ചു.
