പന്തലായനി ബ്ലോക്ക് തലത്തിൽ സംരഭകത്വ ശില്പശാല നടന്നു

കൊയിലാണ്ടി: സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ ഭാഗമായി പന്തലായനി ബ്ലോക്ക് തലത്തിൽ സംരഭകത്വ ശില്പശാല നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു സോമൻ അധ്യക്ഷത വഹിച്ചു.

താലൂക്ക് അസി. വ്യവസായ ഓഫീസർ ഷിബിൻ ക്ലാസെടുത്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അബിനീഷ്, ബ്ലോക്ക് ബി ഡി ഒ സതീഷ് എന്നവർ ആശംസ അറിയിച്ചു. പട്ടികജാതി വികസന ഓഫീസർ വിചിത്ര സ്വാഗതവും എസ് സി പ്രമോട്ടർ അക്ഷയ് നന്ദിയും പറഞ്ഞു.

