തിക്കോടിയിൽ സംരംഭകത്വ ശില്പശാല 2023 ജൂലൈ 26ന്

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിൽ ജൂലൈ 26ന് സംരംഭകത്വ ശില്പശാല നടത്തുന്നു. 23ന് ബുധനാഴ്ച രാവിലെ 10.30ന് ഗ്രാപഞ്ചായത്തിൽ വെച്ച് നടക്കുന്ന ശിൽപ്പശാലയിൽ താല്പര്യമുള്ളവർക്ക് പൊതുബോധവൽക്കരണം നൽകും. ബാങ്ക് വായ്പ നടപടികൾ, വിവിധങ്ങളായ കേന്ദ്ര സംസ്ഥാന പദ്ധതികൾ, സേവനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കൂടുതൽ മനസ്സിലാക്കാൻ ശില്പശാല സഹായിക്കും.

സംരംഭകരാകാൻ താല്പര്യമുള്ള വ്യക്തികളെയും ഗ്രൂപ്പുകളെയും ശിൽപ്പശാലയിൽ പങ്കെടുക്കുവാൻ ക്ഷണിക്കുന്നതായി ഗ്രാപഞ്ചായത്ത് അധികൃതർ അറിയിച്ചു. വ്യവസായ വാണിജ്യ വകുപ്പിന് കീഴിൽ 2022-23 സാമ്പത്തിക വർഷം ഒരു ലക്ഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുവാൻ സംസ്ഥാന സർക്കാർ പദ്ധതിയിട്ടിരിക്കുന്ന സാഹചര്യത്തിലാണ് അതിൻ്റെ തുടർച്ചയായി 2023-24 വർഷവും സംരംഭക വർഷം ആയിട്ട് കണക്കാക്കുന്നത്.. വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളും ചേർന്നാണ് ബൃഹത്തായ ഈ പദ്ധതി നടപ്പിലാക്കുക.


ശിൽപശാ


