ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചു

തിക്കോടി: ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച പുറക്കാടിന്റെ താരം നൈറ ഇശലിനെ എം.എസ്.എഫ് പുറക്കാട് നോർത്ത് ശാഖ ആദരിച്ചു. ഐ.യു.എം.എൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. കുഞ്ഞാമുവിൻടെ മകൻ റൈഹാൻ. സി യുടെയും ഫർഹാനയുടെയും മകളാണ് നൈറ ഇശൽ. ആദിൽ പറമ്പിൽ, ഷാരീഖ് എന്നിവർ ഉപഹാരം നൽകി. പഞ്ചായത്ത് ശാഖ ലീഗ്, യൂത്ത് ലീഗ്, വനിതാ ലീഗ്, എം.എസ്.എഫ്, ഹരിത നേതാക്കൾ എന്നിവർ പങ്കെടുത്തു.
