എന്‍ജിനീയറിങ്, ഫാര്‍മസി ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനത്തിനായി ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ കോളജുകളില്‍ ഹാജരായി പ്രവേശനം നേടേണ്ടതില്ല.

www.cee.kerala.gov.in എന്ന വെബ്സൈറ്റിലാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോം പേജില്‍ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവര്‍ ഫീസ് 13ന് മൂന്ന് മണിക്കകം ഓണ്‍ലൈന്‍ പേയ്മെന്റായോ വെബ്സൈറ്റില്‍ കൊടുത്ത ഹെഡ് പോസ്റ്റ് ഓഫീസുകള്‍ മുഖേനയോ അടക്കണം.

