ഊർജ്ജ കിരൺ സമ്മർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഊർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാന വൈദ്യുതി വകുപ്പ് കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്. എൻ. ഡി. പി യോഗം കോളേജിൽ ക്യാമ്പയിൻ നടത്തി. മൂടാടി കെ.എസ്. ഇ.ബി ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ദീപ്തി ശങ്കർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സുജേഷ് സി. പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വടകര കെ.എസ്.ഇ.ബി ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ് വേനൽകാല ഊർജ്ജസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി. എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ മനു പി, കേഡറ്റ് അനാമിക ആർ എ, കേഡറ്റ് പവിത്ര എസ് പ്രകാശ്, കേഡറ്റ് നവ്യ ടി പി എന്നിവർ സംസാരിച്ചു.
