പാലസ്തീനിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുക
കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ നൈറ്റ് മാർച്ച് നടത്തി. പശ്ചിമേഷ്യയിൽ ക്രമസമാധാനo സ്ഥാപിക്കുക, എന്ന മുദ്രാവാക്യമുയർത്തി DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുത്തു. മുത്താമ്പി റോഡിൽ ചെത്ത് തൊഴിലാളി മന്ദിരത്തിന് സമീപം ആരംഭിച്ച മാർച്ച് പുതിയ ബസ്സ്സ്റ്റാൻ്റിൽ എത്തിച്ചേർന്നു.

തുടർന്ന് നടന്ന പൊതുയോഗം ജില്ലാ സെക്രട്ടറിയേറ്റഗം ബി പി ബബീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ കെ സതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. വി എം അജീഷ്, സി കെ ദിനൂപ്, പ്രദീപ് ടി കെ, കെ അഭിനീഷ് എന്നിവർ നേതൃത്വം നല്കി.
