KOYILANDY DIARY.COM

The Perfect News Portal

മതേതര സംരക്ഷണം നില നിർത്തി ഐക്യ ഇന്ത്യയെ ശക്തിപ്പെടുത്തുക; കെകെഎംഎ

കൊയിലാണ്ടി: മതേതര സംരക്ഷണം നില നിർത്തി ഐക്യ ഇന്ത്യയെ ശക്തിപ്പെടുത്തണമെന്ന് കെകെഎംഎ. ബഹുസ്വരതയും, പാരസ്പര്യവും പതിറ്റാണ്ടുകൾ ജീവ വായുവായി കൊണ്ടു നടക്കുന്ന ജനാതിപത്യ മതേതര രാജ്യത്തെ മതരാഷ്ട്രമാക്കാനും, സി. എ എ, എൻ ആർ സി തുടങ്ങിയ ബില്ലുകൾ പ്രാവർത്തികമാക്കി രാജ്യത്തെ ചിന്നഭിന്നമാക്കാനും ശ്രമിക്കുന്ന ചിദ്രശക്തികളെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പെടുത്തണമെന്ന് കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷൻ അഭിപ്രായപ്പെട്ടു. കൊയിലാണ്ടി ബദരിയ മദ്രസ ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗം മുഖ്യ രക്ഷാധികാരി കെ. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. 
കെ.കെ.എം. എ പ്രവർത്തകർക്ക് നാട്ടിലും, കുവൈത്തിലും നടപ്പിലാക്കുന്ന വിവിധ  പദ്ധതികളുടെ സംക്ഷിപ്ത രൂപം ഹൃസ്വ ഭാഷണത്തിലൂടെ രക്ഷാധികാരി പി കെ അക്ബർ സിദ്ദീഖ് വിശദീകരിച്ചു. വാർഷിക റിപ്പോർട്ട് ജന. സെക്രട്ടറി അബ്ദുൽ റസാഖ് മേലടിയും, വരവ് ചിലവ് കണക്കുകൾ ട്രഷറർ പി വി. സുബൈർ ഹാജിയും, ഓഡിറ്റ് റിപ്പോർട്ട് ദിലിപ് കോട്ടപ്പുറവും അവതരിപ്പിച്ചു. പ്രസിഡണ്ട് കെ.കെ കുഞ്ഞബ്ദുല്ല അദ്ധ്യക്ഷനായ യോഗത്തിൽ ആർ വി അബ്ദുൽ ഹമീദ് മൗലവി പ്രാർത്ഥന നടത്തി. വൈസ്: ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ കെ.കെ.എം. എ യുടെ സാമൂഹിക പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
പുതിയ ഭാരവാഹികളായി രക്ഷാധികാരി പാലക്കി അബ്ദുൽ റഹിമാൻ ഹാജി (കാഞ്ഞങ്ങാട്) പ്രസിഡണ്ട് കെ കെ കുഞ്ഞബ്ദുല്ല, എ വി മുസ്തഫ (കണ്ണൂർ) വർക്കിങ് പ്രസിഡണ്ട് റസ്സാക്ക് മേലടി ജനറൽ സെക്രട്ടറി, പി വി സുബൈർ ഹാജി (കണ്ണൂർ) ട്രഷറർ. വൈസ് പ്രസിഡണ്ട് അലി കുട്ടി ഹാജി (മലപ്പുറം), സി കെ സത്താർ (കാസർക്കോട്) അബ്ദുൽ സലാം (മലപ്പുറം)  സെക്രട്ടറിമാർ ബഷീർ അമേത്ത് (കൊയിലാണ്ടി )സലിം അറക്കൽ (കോഴിക്കോട് ) ഓർഗനൈസിങ് സെക്രട്ടറി യു എ ബക്കർ ഓഡിറ്റർ ദിലിപ്പ് കോട്ടപ്പുറം ബഷീർ മേലടി, ശുക്കൂർ മണിയനോടി, എം കെ മുസ്തഫ കൊയിലാണ്ടി, സിദ്ദീഖ് പാലക്കാട്, സൈതു മുഹമ്മദ് തൃശൂർ, സി എച്ച് അബ്ദുല്ല കൊയിലാണ്ടി, എം സി ശറഫുദ്ദീൻ പയ്യോളി, സി കെ അബ്ദുൽ അസീസ് പാലക്കാട്, ടി എം ഇസ്ഹാഖ് കണ്ണൂർ, സി എച്ച് ഹമീദ് ഹാജി കഞ്ഞങ്ങാട്, എം കെ അബ്ദുൽ റഹിമാൻ കൊല്ലം, എ പി അബ്ദുൽ സലാം മലപ്പുറം, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. റസാഖ് മേലടി സ്വാഗതവും യു. എ ബക്കർ നന്ദിയും പറഞ്ഞു.
Share news