ഭക്ഷ്യ പൊതുവിതരണ രംഗത്തെ വിവേചനം അവസാനിപ്പിക്കുക: കാനത്തിൽ ജമീല

നിയമസഭയിൽ കേന്ദ്രത്തിനെതിരെ കാനത്തിൽ ജമീല എം.എൽ.എ.. ഭക്ഷ്യ പൊതുവിതരണ രംഗത്ത് കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് ജമീല നിയമസഭയിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2013 ൽ നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട് നടപ്പാക്കിയതിലൂടെ അതുവരെ 16.25 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യം ലഭിച്ചിരുന്ന കേരളത്തിന് ഇപ്പോൾ 14.25 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യമാണ് ലഭിക്കുന്നത്.

വിതരണ രംഗത്ത് 2 ലക്ഷം മെട്രിക് ടണ്ണിൻ്റെ വെട്ടിക്കുറവാണ് സംസ്ഥാനം ഇപ്പോൾ വന്നിരിക്കുന്നത്. മണ്ണെണ്ണയുടെ കാര്യത്തിലും വലിയ വെട്ടിക്കുറവ് നേരിടുന്നു. പ്രതിവർഷം 912 കോടി രൂപ റേഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ ചിലവിടുമ്പോൾ കേന്ദ്രം വെറും 86 കോടി മാത്രമാണ് ചിലവിടുന്നത്. റേഷൻ ഷാപ്പുകളിൽ മോദിയുടെ സെൽഫി പോയിൻ്റ് സ്ഥാപിക്കണം എന്ന് ആവശ്യപ്പെടുന്നതിനെയും എംഎൽഎ പ്രമേയ അവതരണത്തിലൂടെ അപലപിച്ചു.
