ജമ്മു കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ
ജമ്മു കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ പരിഗാം മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. പൊലീസിൻറെയും സൈന്യത്തിൻറെയും സംയുക്ത സംഘം പരിഗമിൽ തെരച്ചിൽ നടത്തുന്നു. നേരത്തെ പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ഒളിച്ചിരിക്കുന്ന തീവ്രവാദികൾ സംയുക്ത സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.



