KOYILANDY DIARY.COM

The Perfect News Portal

ജമ്മുകശ്മീരില്‍ ഭീകരവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ അവന്തിപോരയിലുള്ള ത്രാലിലാണ് ഏറ്റുമുട്ടല്‍. ഭീകരാക്രമണമുണ്ടായ പഹല്‍ഗാമില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍. വനമേഖലയോട് ചേര്‍ന്ന ജനവാസ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.

 

അതേസമയം, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. രാജ്‌നാഥ് സിങിന്റെ സന്ദര്‍ശനത്തിന് പിന്നാലെ അതിര്‍ത്തിയിലെ സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി ബിഎസ്എഫ് ഡിജി ജമ്മുവില്‍ എത്തിയിട്ടുണ്ട്.

Share news