ജീവനക്കാരും പെൻഷൻകാരും നൈറ്റ് മാർച്ച് നടത്തി
.
കൊയിലാണ്ടി: ക്ഷാമബത്ത ഉൾപ്പടെയുള്ള കുടിശ്ശിക ലഭിക്കാത്തതിലും സർവ്വീസ് മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ആനുകൂല്യ നിഷേധത്തിലും പ്രതിഷേധിച്ച് സംയുക്ത സർവ്വീസ് സംഘടനകൾ കൊയിലാണ്ടി ടൗണിൽ നൈറ്റ് മാർച്ച് നടത്തി. സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് ബസ് സ്റ്റാൻ്റിനടുത്ത് സമാപിച്ചു. സമാപന പരിപാടി എൻ ജി ഒ എ സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമാശങ്കർ ഉദ്ഘാടനം ചെയ്തു.

കെ ജി ഒ യു സംസ്ഥാന ട്രഷറർ ബീന പൂവത്തിൽ മുഖ്യപ്രഭാഷണം
നടത്തി. NGOA ജില്ലാ പ്രസിഡണ്ട് പ്രേംനാഥ് മംഗലശ്ശേരി, KSSPA മണ്ഡലം പ്രസിഡണ്ട്
ബാബു പയങ്ങാട്ട്, സന്തോഷ് നിടൂളി, ഫൈസൽ മാസ്റ്റർ, സജീവൻ പൊറ്റക്കാട് എന്നിവർ സംസാരിച്ചു. സുബ്രഹ്മണ്യൻ കെ.വി, ബ്രിജേഷ് മാസ്റ്റർ, പ്രദീഷ് സായ് വേൽ,
ജയകൃഷ്ണൻ, ദിജീഷ്, റഷീദ് മാസ്റ്റർ എന്നിവർ നൈറ്റ് മാർച്ചിന് നേതൃത്വം നല്കി.



