KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ ‘ആപ്തമിത്രാ’ വളണ്ടിയര്‍മാര്‍ക്ക് എമര്‍ജന്‍സി റെസ്പോണ്‍സ് കിറ്റ് വിതരണം  ചെയ്തു

പേരാമ്പ്ര: പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ ”ആപ്തമിത്രാ” വളണ്ടിയര്‍മാര്‍ക്ക് എമര്‍ജന്‍സി റെസ്പോണ്‍സ് കിറ്റ് വിതരണം ചെയ്തു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം സജുമാസ്റ്റര്‍ വളണ്ടിയര്‍ ഷിജുവിന് ആദ്യകിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു, സ്റ്റേഷന്‍ ഓഫീസ്സര്‍ സി പി ഗിരീശന്‍ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. 

മുക്കം അഗ്നിരക്ഷാ നിലയം  അസി. സ്റ്റേഷന്‍  ഓഫീസ്സര്‍  പി, കെ ഭരതന്‍, ഫയര്‍ & റെസ്ക്യു ഓഫീസ്സര്‍ എ ഷിജിത്ത്, സിവില്‍  ഡിഫന്‍സ്  വാര്‍ഡന്‍മാരായ മുകുന്ദന്‍  വൈദ്യര്‍ പി കെ, സൗദ എന്നിവർ  സംസാരിച്ചു. അസി: സ്റ്റേഷൻ ഓഫീസർ സി.പി. പ്രേമൻ സ്വാഗതവും ഫയർ ആൻ്റ് റസ്ക്യു ഓഫീസർ ലതിഷ് നടുക്കണ്ടി നന്ദിയും പറഞ്ഞു.

Share news