കോഴിക്കോട്: കൂറ്റഞ്ചേരി ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. പരിഭ്രാന്തരായി ഓടുന്നതിനിടെ വീണ് നാട്ടുകാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഏഴ് പേരുടെയും നില ഗുരുതരമല്ല. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ആഴയില്‍ ശിവരാമനെന്ന ആനയാണ് ഇടഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.