KOYILANDY DIARY.COM

The Perfect News Portal

പി ടി സെവന്റെ കാഴ്ച നഷ്ടമായതില്‍ ദുരൂഹത ആരോപിച്ച് ആനപ്രേമി സംഘം

പാലക്കാട്: ധോണിയില്‍ നിന്ന് വനം വകുപ്പ് പിടികൂടി കൂട്ടിലാക്കിയ പി ടി സെവന്റെ കാഴ്ച നഷ്ടമായതില്‍ ദുരൂഹത ആരോപിച്ച് ആനപ്രേമി സംഘം. ചട്ടം പഠിപ്പിക്കുന്നതിനിടയിലുള്ള ക്രൂര മര്‍ദ്ദനത്തിനിടയിലായിരിക്കാം ആനയുടെ കാഴ്ച നഷ്ടപ്പെട്ടതെന്നാണ് ആനപ്രേമി സംഘത്തിന്റെ ആരോപണം.

ആന പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ശരീരത്തില്‍ പെല്ലറ്റ് കൊണ്ട് പരിക്കേറ്റിട്ടില്ലെന്നും ആനപ്രേമി സംഘത്തിന് വനം വകുപ്പില്‍ നിന്ന് വിവരവകാശ രേഖ ലഭിച്ചിരുന്നു. ഹൈക്കോടതിയുടെ വിദഗ്ധസമിതി പരിശോധിച്ചപ്പോള്‍ ആനയുടെ കാഴ്ച പോയത് പെല്ലറ്റ് കൊണ്ടാണെന്ന് വനം വകുപ്പ് പറയുന്നത് തെറ്റാണെന്നും ആന പ്രേമിസംഘം ആരോപിച്ചു.

എയര്‍ ഗണ്‍ പെല്ലറ്റ് കൊണ്ടുള്ള പരുക്കാണ് കാഴ്ച നഷ്മാവാന്‍ കാരണമെന്ന് വനം വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കാഴ്ച വീണ്ടെടുക്കാന്‍ വിദഗ്ധ ചികിത്സ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസംഘം ശുപാര്‍ശ ചെയ്യുമെന്നാണ് പ്രതീക്ഷ. കാഴ്ച നഷ്ടപ്പെട്ടതിനു കാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നും വനംവകുപ്പ് അറിയിച്ചു.

Advertisements

ആനയെ പിടികൂടുമ്പോള്‍ത്തന്നെ വലതുകണ്ണിനു കാഴ്ചക്കുറവുണ്ടായിരുന്നു. എയര്‍ ഗണ്‍ പെല്ലറ്റ് കൊണ്ടു പരുക്കേറ്റതാണെന്നാണു സംശയമെന്നാണ് വനം വകുപ്പ് പറയുന്നത്. കൂട്ടിലടച്ചതിന്റെ പിറ്റേന്നു മുതല്‍ തുള്ളിമരുന്നു നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share news