KOYILANDY DIARY.COM

The Perfect News Portal

‘തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അനുകൂലം; രാഹുലിന് കോൺഗ്രസ് ഇപ്പോ‍ഴും സംരക്ഷണമൊരുക്കുന്നു’: ടി പി രാമകൃഷ്ണൻ

.

ഇടത് സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങളെ നല്ല രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നല്ല വിജയം ഇടതുപക്ഷം കൈവരിക്കുമെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പോളിംഗ് കൂടിയതും കുറയുന്നതും വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 5 വർഷം തദ്ദേശ സ്ഥാപനങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. എൽഡിഎഫ് ഉയർത്തി പിടിച്ച നിലപാട് വളരെ പ്രാധാന്യമുള്ളതാണ്. കോൺഗ്രസും ബിജെപിയും അധികാര വികേന്ദ്രീകരണത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

 

രാഹുൽ വിഷയത്തിൽ കോൺഗ്രസിന് ഏക അഭിപ്രായമില്ല. കെപിസിസി പ്രസിഡന്‍റിന്‍റെ ‘Well Drafted’ പരാമർശത്തെ വിമർശിച്ച അദ്ദേഹം സണ്ണി ജോസഫിനോട് വിയോജിക്കുന്ന സമീപനമാണ് വിഡി സതീശന് ഉള്ളതെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, പുറത്താക്കിയ ശേഷവും രാഹുലിനെ കോൺഗ്രസ് സംരക്ഷിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകർ ഇന്നലെ പാലക്കാട് വെച്ച് പൂച്ചെണ്ട് നൽകിയാണ് രാഹുലിനെ സ്വീകരിച്ചത്. ഇത് കോൺഗ്രസ് നേതൃത്വം തടയാത്തത് എന്ത് കൊണ്ടെന്ന ചോദ്യവും ടി പി രാമകൃഷ്ണൻ ഉന്നയിച്ചു.

Advertisements

 

 

രാഹുൽ എംഎൽഎ സ്ഥാനം ഒഴിയണം എന്ന് എന്തുകൊണ്ട് കോൺഗ്രസ് പറയുന്നില്ല?, ലീഗ് ഈ പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കാത്തത് എന്ത് കൊണ്ട് തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ‘സ്ത്രീലമ്പടന്മാർ’ പരാമർശം ശരിയാണ്. കോൺഗ്രസിലെ എല്ലാവരും സ്ത്രീലമ്പടന്മാർ എന്ന് പറഞ്ഞിട്ടില്ലെന്നും, കോൺഗ്രസിലെ സ്ത്രീലമ്പടമാരെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഇവർക്കെതിരെ കോൺഗ്രസ് നേതൃത്വം നടപടി എടുക്കാതെ സിപിഐഎമ്മിനെ ആക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.

 

അടൂർ പ്രകാശിൻ്റെ ദിലീപ് അനുകൂല പ്രസ്താവനയെ ചൂണ്ടിക്കാട്ടി ഇതാണ് കോൺഗ്രസിന്‍റെ ജീർണ്ണതയെന്നും അദ്ദേഹം പറഞ്ഞു. അപ്പീൽ പോകാൻ ഉള്ള സർക്കാർ തീരുമാനത്തിന് വലിയ അംഗീകാരം ലഭിച്ചു. കോൺഗ്രസ് തെറ്റുകൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. എൽഡിഎഫിനെ തോൽപ്പിക്കാൻ ആണ് UDF വെൽഫെയർ പാർട്ടിയുമായി സഖ്യം ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.

Share news