KOYILANDY DIARY.COM

The Perfect News Portal

തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കേറ്റ തിരിച്ചടി; സിപിഐ(എം) പോളിറ്റ് ബ്യൂറോ

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കേറ്റ തിരിച്ചടിയെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായി ഇടപെട്ടിരുന്നെങ്കില്‍ ബിജെപിയുടെ അവസ്ഥ ഇതിലും പരിതാപകരം ആകുമായിരുന്നു.

 

ഇടതുപക്ഷത്തിന്റെ പ്രകടനം നിരാശജനകമെന്നും സിപിഐ(എം) പോളിറ്റ് ബ്യൂറോ വിലയിരുത്തി. പ്രത്യേകിച്ച് കേരളത്തിലെ പ്രകടനവും നിരാശ ജനകമാണ്. സംസ്ഥാന ഘടകങ്ങള്‍ നടത്തുന്ന അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ ആഴത്തിലുള്ള ആത്മപരിശോധന നടത്തുമെന്നും പോളിറ്റ് ബ്യൂറോ അറിയിച്ചു.

Share news