KOYILANDY DIARY.COM

The Perfect News Portal

തെരഞ്ഞെടുപ്പ് റാലിയും കുടുംബ സംഗമവും നടത്തി

.
കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നഗരസഭാ തെരഞ്ഞെടുപ്പു കമ്മറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് റാലി നടത്തി. കോതമംഗലത്തു നിന്നാരംഭിച്ച് കുറുവങ്ങാട് സമാപിച്ച റാലിയിൽ ബാൻ്റുവാദ്യങ്ങളും പ്ലക്കാർഡുകളുമായി ഉത്സവഛായയിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. കുറുവങ്ങാട് മാവിൻ ചുവട്ടിൽ നടന്ന റാലിയും കുടുംബ സംഗമവും പൊതുമരാമത്തു വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലാദ്യമായി വീട്ടമ്മമാർക്ക് മാസം 1000 രൂപ പെൻഷൻ കിട്ടുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്ന് മന്ത്രി പറഞ്ഞു. 2021 ലെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യമാണിത്.
ആര് എതിർത്താലും വീട്ടമ്മമാർക്ക് പെൻഷൻ കൊടുക്കുക തന്നെ ചെയ്യും. ഇതിൻ്റെ പേരിൽ പ്രതി പക്ഷങ്ങൾ അനാവശ്യമായ ചർച്ചകൾ കൊണ്ടുവരുന്നത് തിരിച്ചറിയാൻ വോട്ടർമാർ തയ്യാറാകണം. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി കെ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. കെ കെ മുഹമ്മദ്, മുൻ എംഎൽഎമാരായ പി വിശ്വൻ, കെ ദാസൻ, എൽ ജി ലിജീഷ്, ടി കെ ചന്ദ്രൻ, ഇ കെ അജിത്ത്, സി സത്യചന്ദ്രൻ, റഷീദ്, ടി കെ രാധാകൃഷ്ണൻ, ഇ എസ് രാജൻ എന്നിവർ സംസാരിച്ചു. നഗരസഭയിലെ വാർഡ് 27 ലെ കഴിഞ്ഞ 5 വർഷക്കാലത്തെ വികസന നേട്ടങ്ങൾ ഉൾക്കൊള്ളുന്ന വികസനപത്രിക മന്ത്രി പ്രകാശനം ചെയ്തു. കെ ഷിജു സ്വാഗതവും കെ സത്യൻ നന്ദിയും പറഞ്ഞു.
Share news