തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു
.
കൊയിലാണ്ടി: ആർജെഡി കൊയിലാണ്ടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ജനക്ഷേമ പ്രവർത്തനങ്ങൾ നിലനിൽക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന് തുടർച്ച ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷത വഹിച്ചു.

കൺവെൻഷനിൽ എം.പി. ശിവാനന്ദൻ, എം.കെ. പ്രേമൻ, രജീഷ് മാണിക്കോത്ത്, രാജൻ കൊളാവിപ്പാലം, എം.പി. അജിത, സുരേഷ് മേലേപ്പുറത്ത്, മോഹനൻ വളപ്പിൽ, സി.കെ. ജയദേവൻ, പി.ടി. രാഘവൻ, കെ.എം കുഞ്ഞിക്കണാരൻ, കെ.ടി. രാധാകൃഷ്ണൻ, രാജ്നാരായണൻ, മുകുന്ദൻ, രമേശൻ തിക്കോടി എന്നിവർ സംസാരിച്ചു.



