KOYILANDY DIARY.COM

The Perfect News Portal

ഗവർണർ മാനാഞ്ചിറയിൽ നടത്തിയ റോഡ്‌ഷോയ്‌ക്കിടെ കുഴഞ്ഞുവീണ വയോധികൻ മരിച്ചു

കോഴിക്കോട്‌: ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മാനാഞ്ചിറയിൽ നടത്തിയ റോഡ്‌ഷോയ്‌ക്കിടെ എൽഐസി ബസ്‌റ്റോപ്പിൽ കുഴഞ്ഞുവീണ വയോധികൻ മരിച്ചു. ചേവായൂർ വൃന്ദാവൻ കോളനിയിൽ  അശോകൻ അടിയോടി (70) ആണ്‌ മരിച്ചത്‌. ഗവർണറുടെ വാഹനവ്യൂഹവും മാധ്യമപ്രവർത്തകരുടേയും ജനക്കൂട്ടത്തിന്റെയും തിരക്കും കാരണം അശോകനെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക്‌ എത്തിക്കാൻ വൈകി.

പകൽ 12.30നാണ്‌ സംഭവം. ബീച്ച് ആശുപത്രിയിൽ എത്തിച്ച ഉടൻ ഡോക്‌ടർ പരിശോധിച്ചു മരണം സ്ഥിരീകരിച്ചു. സെഡ്‌ കാറ്റഗറി സുരക്ഷയുള്ള ഗവർണർ എത്തുന്നതിന്‌ മുമ്പായി പൊലീസ്‌ വഴിയൊരുക്കുന്നതിനായി വാഹനങ്ങൾ തടയുകയും ഗതാഗത നിയന്ത്രണം എർപ്പെടുത്തുകയും ചെയ്‌തിരുന്നു.

Share news