എളാട്ടേരി അരുൺ ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു
കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. വനിതാ വേദി ചെയർ പേഴ്സൺ കെ. റീന അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്കാരിക പ്രവർത്തകയും റിട്ട. അധ്യാപികയുമായ ഭവാനി ബി. ജയമോഹന്റെ നൂറു സിംഹാസനങ്ങൾ അവതരിപ്പിച്ചു.

താലൂക് ലൈബ്രറി കൌൺസിൽ അംഗവും ചെങ്ങോട്ടുകാവ് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി. വേണു, കെ. വി. സാജൻ, കെ. ജയന്തി, ലൈബ്രറി പ്രസിഡണ്ട് എൻ. എം. നാരായണൻ, സെക്രട്ടറി ഇ. നാരായണൻ എന്നിവർ സംസാരിച്ചു. വനിതാ വേദി സെക്രട്ടറി കെ. അനുഷ സ്വാഗതവും ഷബ്ന നന്ദിയും പറഞ്ഞു.
