KOYILANDY DIARY.COM

The Perfect News Portal

ഇകെജി പുരസ്‌കാരം മുഹമ്മദ്‌ പേരാമ്പ്രക്ക്

കൊയിലാണ്ടി: ഇകെജി പുരസ്‌കാരം പ്രമുഖ നാടക പ്രവർത്തകനായ മുഹമ്മദ്‌ പേരാമ്പ്രക്ക് സമ്മാനിക്കും. സാമൂഹ്യ സംസ്‍കാരിക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന ഇ കെ ഗോവിന്ദൻ മാസ്റ്ററുടെ ഓർമ്മയിൽ സൈമ ലൈബ്രറി ഏർപ്പെടുത്തിയ ഇ കെ ജി പുരസ്‌കാരം മുഹമ്മദ്‌ പേരാമ്പ്രക്ക് സമ്മാനിക്കുന്നതായി അവാർഡ് ജുറി ചെയർമാൻ ഡോ. ഷാജി പി കെ അറിയിച്ചു. ആഗസ്റ്റ് 17ന് ചെങ്ങോട്ടുകാവിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് അവാർഡ് വിതരണം നടത്തുക. 10000 രൂപയും, മൊമെന്റോ, പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് അവാർഡ്. സി വി ബാലകൃഷ്ണൻ, ദാമോധരൻ കരിമ്പനക്കൽ, പി. വേണു, രാധാകൃഷ്ണൻ ആർ. എന്നിവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങൾ.
അവാർഡ് അനുസ്മരണ ചടങ്ങ് പന്തലായിനി ബ്ലോക്ക് പ്രസിഡണ്ട് പി. ബാബുരാജ് നിർവ്വഹിക്കും. അവാർഡ് കന്മന ശ്രീധരൻ മാസ്റ്റർ സമർപ്പിക്കും. അനുസ്മരണ ഭാഷണം യു കെ രാഘവൻ മാസ്റ്റർ നടത്തും. അവാർഡ് ദാനചടങ്ങിൽ അനിൽ ചെലമ്പ്ര മുഖ്യ പ്രഭാഷണം നടത്തും. തെരുവ് ഗായക സംഘം ചമൻ ബാബുവിന്റെ നേതൃത്വത്തിൽ ദേവഗീതം- നാടകം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ജൂറി അംഗമായ കരിമ്പനക്കൽ ദാമോദരൻ, രാകേഷ് പുല്ലാട്ട് എന്നിവർ പങ്കെടുത്തു. പത്രസമ്മേളനത്തിൽ ഇ കെ ബാലൻ സ്വാഗതവും എ സുരേഷ് നന്ദിയും പറഞ്ഞു.
Share news