തിരുവങ്ങൂർ ശ്രീ നരംസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഏകാദശീ സംഗീതോത്സവത്തിന് തിരിതെളിഞ്ഞു
ചേമഞ്ചേരി: തിരുവങ്ങൂർ ശ്രീ നരംസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഏകാദശീ സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. താളവാദ്യ ഗുരുനാഥൻ ശിവദാസ് ചേമഞ്ചേരി സംഗീതോത്സവത്തിന് തിരിതെളിയിച്ചു. യു.കെ രാഘവൻ മാസ്റ്റർ സുനിൽ തിരുവങ്ങൂർ എന്നിവർ സംസാരിച്ചു. അജിത് ഭവാനിയുടെ സംഗീതക്കച്ചേരി അരങ്ങേറി. കെ രാമൻ നമ്പൂതിരി, അഖിൽ കാക്കൂർ, ഋഷികേശ് രുദ്രൻ, എന്നിവർ പക്കമേളമൊരുക്കി ഗുരുവായൂർ ഏകാദശീ ദിവസമായ ഇന്ന് രാവിലെ മുതൽ ആരംഭിക്കുന്ന സംഗീത ആരാധനയിൽ കുട്ടികളും പ്രഗദ്ഭരായ സംഗീതജ്ഞരും പങ്കെടുക്കും.



