KOYILANDY DIARY.COM

The Perfect News Portal

കാരക്കോണം മെഡിക്കൽ കോളേജ് കോഴക്കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജ് കോഴക്കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ നാല് പ്രതികളാണ് ഉള്ളത്. ബിഷപ് ധർമരാജ് റസാലം രണ്ടാം പ്രതിയാണ്. കോളേജ് ഡയറക്‌ടർ ഡോ. ബെന്നറ്റ് എബ്രഹാം, മുൻ സഭാ സെക്രട്ടറി ടിടി പ്രവീൺ എന്നിവരും പ്രതികളാണ്. സോമർവെൽ മെമ്മോറിയൽ സിഎസ്‌ഐ മെഡിക്കൽ കോളേജ് ആണ് ഒന്നാം പ്രതി.

മെഡിക്കൽ പ്രവേശനത്തിനായി കോഴവാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചതടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം നടന്നത്. ബിഷപ്പിന്റെ ആസ്ഥാനത്തും കാരക്കോണം മെഡിക്കൽ കോളേജിലും ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലടക്കം ഇഡി റെയ്‌ഡും നടത്തിയിരുന്നു. നേരത്തെ ബിഷപ്പിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Share news