സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി; അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്കി
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയില്‍ നിയമസഭയില്‍ ചര്‍ച്ച. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്കി. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു മണി വരെയാണ് സഭയില്‍ പ്രത്യേക ചര്‍ച്ച നടക്കുക. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം വിശദമായി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് പ്രമേയ നോട്ടീസിന് അനുമതി നല്‍കിയത്. കോണ്‍ഗ്രസില്‍ നിന്നുള്ള റോജി എം ജോണ്‍ ആണ് അടിയന്തരപ്രമേയം അവതരിപ്പിക്കുക.
