KOYILANDY DIARY.COM

The Perfect News Portal

തൃശൂരിലും പാലക്കാടും ഭൂചലനം

തൃശൂരിലും പാലക്കാടും ഭൂചലനം. രാവിലെ 8.15 യോടെയാണ് നാലു സെക്കൻ്റ്  നീണ്ടുനിന്ന ഭൂചലനം ഉണ്ടായത്. വലിയ ശബ്ദത്തോടെ പ്രകമ്പനം അനുഭവപ്പെടുകയായിരുന്നു. ഗുരുവായൂർ, കുന്നംകുളം, കണ്ടാണശ്ശേരി, വേലൂർ, മുണ്ടൂർ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.  അടുക്കളയിൽ ഇരുന്ന പാത്രങ്ങൾ ഉൾപ്പെടെ താഴെ വീണു.

എരുമപ്പെട്ടി, കരിയന്നൂർ, വെള്ളറക്കാട്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംക്കോട്, കടങ്ങോട് പ്രദേശങ്ങളിലും ദേശമംഗലം മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു. പാലക്കാട് തിരുമിറ്റക്കോടാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. പരിശോധനയ്ക്ക് ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചു. ജില്ലാ ഭരണകൂടം തഹസിൽദാരുടെയും ജിയോളജി വിഭാഗം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘം ഭൂചലനം ഉണ്ടായ മേഖലകളിലേക്ക് പുറപ്പെട്ടു. 

Share news