നേപ്പാളിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി
.
കാഠ്മണ്ഡു : കിഴക്കൻ നേപ്പാളിലെ ചില പ്രദേശങ്ങളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കിഴക്കൻ നേപ്പാളിലെ കോഷി പ്രവിശ്യയിലെ ശംഖുവാസഭ ജില്ലയിലാണ് ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടുകളൊന്നുമില്ല.

കാഠ്മണ്ഡുവിൽ നിന്ന് 225 കിലോമീറ്റർ കിഴക്കായി ടിബറ്റ് അതിർത്തിക്കടുത്തുള്ള കിമാതങ്ക പ്രദേശത്തിന് ചുറ്റും രാവിലെ 7.32 നായിരുന്നു ഭൂകമ്പമുണ്ടായതെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം അറിയിച്ചു. സമീപ പ്രദേശങ്ങളായ തപ്ലെജംഗ്, ഭോജ്പൂർ, സോലുഖുംബു ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു. അതിനാൽ ഭൂകമ്പങ്ങൾക്ക് വളരെ സാധ്യതയുള്ളതും വർഷത്തിൽ ഒന്നിലധികം ഭൂകമ്പങ്ങൾ അനുഭവപ്പെടുന്നതുമായ ഏറ്റവും സജീവമായ ടെക്റ്റോണിക് മേഖലകളിൽ ഒന്നിലാണ് നേപ്പാൾ സ്ഥിതി ചെയ്യുന്നത്.




