KOYILANDY DIARY.COM

The Perfect News Portal

ഇ. രാജീവിന്റെ കാരിക്കേച്ചർ പ്രദർശനം ആരംഭിച്ചു

കൊയിലാണ്ടി: “ഫേയ്സസ് ” കാരിക്കേച്ചർ പ്രദർശനം ആരംഭിച്ചു. പ്രശസ്ത ചിത്രകാരൻ മദനൻ ഉദ്ഘാടനം നിർവ്വഹിച്ചു. പൊന്നാനി സ്വദേശിയായ ഇ. രാജീവിന്റെ നാല്പത്തഞ്ചോളം നർമ്മം കലർന്ന മുഖചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. കലാ-സാംസ്കാരിക-രാഷ്ട്രീയ നേതാക്കൾക്കൊപ്പം കൊയിലാണ്ടിയിലെ പരിചിത മുഖങ്ങളുമുണ്ട്. ശ്രദ്ധ ആർട്ട് ഗാലറിയിൽ നടക്കുന്ന ചടങ്ങിൽ യു. കെ. രാഘവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

എൻ.വി. ബാലകൃഷ്ണൻ, കിഷോർ കുമാർ (പ്രസിഡണ്ട് ചാർക്കോൾ) മണികണ്ഠൻ പൊന്നാനി,  ശിവാസ് നടേരി, നവീൻ കുമാർ, എൻ.കെ. മുരളി, ഷാജി കാവിൽ എന്നിവർ സംസാരിച്ചു. പ്രദർശനം നവംബർ 4 വരെ തുടരുമെന്ന് ഷോ ക്യൂറേറ്റർ സായി പ്രസാദ് ചിത്രകൂടം അറിയിച്ചു –  11 മണി മുതൽ വൈകീട്ട് 7 മണി വരെയാണ് ഗാലറി സമയം.

Share news