സംസ്ഥാനത്ത് ഇ-ഹെൽത്ത് സെർവർ തകരാറിൽ: ആശുപത്രി പ്രവർത്തനം താളംതെറ്റുന്നു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഇ – ഹെൽത്ത് സംവിധാനം തകരാറിൽ. ഒ.പി ടിക്കറ്റ് കൊടുക്കുന്നതിൽ തടസ്സം നേരിടുന്നതായി ജീവനക്കാർ. സംസ്ഥാനമാകെ ഇ-ഹെൽത്ത് സെർവർ തകരാറിലായതോടെയാണ് കൊയിലാണ്ടിയിലും തടസ്സം നേരിടുന്നത്. ഇതുകാരണം ഒ.പി ടിക്കറ്റെടുക്കാനായി വരുന്നവർ ജീവനക്കാരുമായി തർക്കിക്കുന്നത് പതിവായിരിക്കുകയാണ്. തിരക്കേറിയ സമയങ്ങളിൽ സെർവർ ദീർഘനേരം പ്രവർത്തിക്കാതാകുന്നതോടെ ക്യൂവിൽ നിൽക്കുന്നവർ കഴിഞ്ഞ രണ്ടാഴ്ചയായി ടിക്കറ്റ് കൌണ്ടറിലെ ജീവനക്കാരുമായി വാക്കേറ്റം നടത്തുന്നത് പതിവ് സംഭവമായിരിക്കുകയാണ്.
.

.
സെർവറിൻ്റെ തകരാർ പരിഹരിക്കുന്നതിനായി സ്റ്റേറ്റ് ഡാറ്റാ സെൻ്റർ ദ്രുതഗതിയിൽ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകണമെങ്കിൽ കുറച്ച് ദിവസം കൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ആയതിനാൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
