KOYILANDY DIARY.COM

The Perfect News Portal

ഇ-കാർട്ട് ഡെലിവറി തൊഴിലാളികൾ 28ന് സൂചനാ പണിമുടക്ക് നടത്തുന്നു

കൊയിലാണ്ടി: Ekart ഡെലിവറി തൊഴിലാളികൾ ഓൾ ഇന്ത്യ ഗിഗ് വർക്കേഴ്സ് യൂണിയൻ AIGWU, (CITU) നേതൃത്വത്തിൽ 28ന് സൂചനാ പണിമുടക്ക് നടത്തുന്നു. 23 രൂപ സാലറി വർദ്ധനവും അതോടനുബന്ധിച്ച് 9 ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒന്നര മാസം മുമ്പ് സംഘടന ഒരു ഡിമാൻഡ് നോട്ടീസ് മാനേജ്മെന്റിന് കൈമാറുകയുണ്ടായി. കഴിഞ്ഞ 25-ാം തീയതി എറണാകുളത്ത് വച്ച് യൂണിയൻ നേതൃത്വവും പ്രതിനിധികളും flipkart (Ekart) ൻറെ സൗത്ത് ഇന്ത്യ ഹെഡും, കേരള ഹെഡും പങ്കെടുത്ത് ചർച്ച ചെയ്ത് കര്യങ്ങൾ വാക്കാൽ ധാരണയിലെത്തുകയും, ആ ചർച്ചയിൽ ഉന്നയിച്ച പല ഡിമാൻഡുകളും കമ്പനിയുടെ ഭാഗത്തുനിന്നും വന്ന പ്രതിനിധികൾ അംഗീകരിക്കുകയും നല്ല രീതിയിൽ ആ ചർച്ച അവസാനിക്കുകയും ചെയ്തു.

.


ഈ ചർച്ചയുടെ ഭാഗമായി നമ്മുടെ യൂണിയൻ നേതാക്കൾക്ക് 25-ാം തീയതി 3 മണിക്കുള്ളിൽ കമ്പനിയുടെ ഭാഗത്തുനിന്നും ഡിമാന്റുകൾ അംഗീകരിച്ച ഒരു ഡ്രാഫ്റ്റ് അയക്കാം എന്ന് തീരുമാനം ആക്കിയിരുന്നു. പക്ഷേ കമ്പനിയുടെ ഭാഗത്ത് നിന്ന്  മൂന്നുമണി കഴിഞ്ഞ് രാത്രി 8:30  ശേഷമാണ് നമ്മുടെ തൊഴിലാളി പ്രതിനിധികൾക്ക് ഡ്രാഫ്റ്റ്  ലഭിക്കുന്നത്, മാത്രമല്ല ആ ഡ്രാഫ്റ്റിൽ ചർച്ചയിൽ അംഗീകരിച്ച വേതന വർദ്ധനവ് സംബന്ധിച്ചതും മറ്റുമായ ഒരു കാര്യങ്ങളും ഉണ്ടായിരുന്നില്ല.

Advertisements

ഇതിന്റെ ഭാഗമായിട്ടാണ് നമ്മൾ മുൻപ് നിശ്ചയിച്ച അതേ ദിവസം നാളെ 28/08/2025 ്ന് കോഴിക്കോട് ജില്ലയിലെ മുഴുവൻ ഹബുകളും സൂചന പണിമുടക്കിലേക്ക് കടക്കുന്നത്. Ekart delivery തൊഴിലാളികൾ നടത്തുന്ന ഈ പണിമുടക്ക് കൊണ്ട് കമ്പനി നമ്മുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിൽ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുന്നതായിരിക്കും. സംഘടനയുടെ മുഴുവൻ തൊഴിലാളികളും നാളത്തെ സമരത്തിൽ പൂർണ്ണ പിന്തുണയുടെ ഉണ്ടാവണമെന്ന് അറിയിക്കുന്നു.

Share news