DYFI പയ്യോളി ബ്ലോക്ക് കലോത്സവം ‘ലാൽകില’ ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടി: DYFI പയ്യോളി ബ്ലോക്ക് കലോത്സവത്തിന്റെ പേരും ലോഗോയും പ്രകാശനം ചെയ്തു. 2022 മെയ് 28, 29 തിയ്യതി കളിലായാണ് ബ്ലോക്ക് കലോത്സവം നടക്കുന്നത്. കലോത്സവത്തിന്റെ ലോഗോ കൊയിലാണ്ടി MLA കാനത്തിൽ ജമീലയും, പേര് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി പി. സി ഷൈജുവും പ്രകാശനം ചെയ്തു. ലാൽകില എന്നാണ് കലോത്സവത്തിന് പേര് നൽകിയിട്ടുള്ളത്.

ബ്ലോക്ക് സെക്രട്ടറി പി. അനൂപ്, പ്രസിഡണ്ട് സി .ടി അജയ് ഘോഷ്, ട്രഷറർ എ. കെ വൈശാഖ്, ജോ. സെക്രട്ടറി വിഷ്ണു രാജ് എന്നിവർ പങ്കെടുത്തു. പയ്യോളി ബ്ലോക്കിനകത്തെ 11 മേഖലകളിൽ നിന്നായി ആയിരത്തിലധികം പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരക്കുന്നത്.


