KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് മെഡിക്കൽ കോളേജിലെ നിപാ ഐസൊലേഷൻ വാർഡിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുമെന്ന് ഡിവൈഎഫ്ഐ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ നിപാ ഐസൊലേഷൻ വാർഡിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. നിപ്പ ബാധിതരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടത്തിൻറെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേകമായി സജ്ജീകരിച്ച ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന മുഴുവൻ ആളുകൾക്കും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുമെന്നാണ് അറിയിച്ചത്.

ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടതിൻറെ അടിസ്ഥാനത്തിലാണ് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഹൃദയപൂർവ്വം പദ്ധതി വഴി ഡിവൈഎഫ്ഐ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.

 

ആരോഗ്യവകുപ്പിൻറെ പ്രോട്ടോകോൾ അനുസരിച്ച് തുടർന്നും ഭക്ഷണവിതരണം നടത്താനാണ് തീരുമാനം. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ നടന്നുവരുന്ന രക്തദാനം ക്യാമ്പയിൻ “സ്നേഹധമനി’യും ആരോഗ്യവകുപ്പിൻറെ നിബന്ധനകൾ പാലിച്ചുകൊണ്ട് തുടരുമെന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.

Advertisements
Share news