താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യയൊരുക്കി ഡിവൈഎഫ്ഐ
കൊയിലാണ്ടി: തിരുവോണ നാളിൽ താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യയൊരുക്കി കൊയിലാണ്ടിയിലെ ഡിവൈഎഫ്ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ ഓരോ മേഖലാ കമ്മിറ്റികൾ കേന്ദ്രീകരിച്ച് വ്യത്യസ്ത വിഭവങ്ങൾ എത്തിച്ചാണ് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷ് പറഞ്ഞു.

കഴിഞ്ഞ നിരവധി വർഷങ്ങളായി ഡിവൈഎഫ്ഐ നേതൃത്വത്തിൽ താലൂക്കാശുപത്രിയിലെ രേഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ഒരുക്കുന്നത്. തിരുവോണ നാളിൽ 250ഓളം പേർക്ക് സദ്യ വിളമ്പിയതായി നേതാക്കൾ പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബിപി ബബീഷ്, ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ്, പ്രസിഡണ്ട് കെ.കെ. സതീഷ് കുമാർ, ട്രഷറർ പി.വി അനുഷ, വിവിധ മേഖലാ ഭാരവാഹികളും പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി.

