തിരുവങ്ങൂരിൽ നിർമ്മിച്ചിട്ടുള്ള അണ്ടർ പാസിൻ്റെ തകർച്ച ഡിവൈഎഫ്ഐ ധർണ്ണ സംഘടിപ്പിച്ചു
ചേമഞ്ചേരി: ദേശീപാത 66 ൻ്റെ നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി തിരുവങ്ങൂരിൽ നിർമിച്ചിട്ടുള്ള അണ്ടർ പാസിൻ്റെ തകർച്ച പരിഹരിക്കണമെന്ന് ഡിവൈഎഫ്.ഐ. കാപ്പാട് മേഖലാ കമ്മിറ്റി. പാതയുടെ ഏതാണ്ട് 30 അടിയോളം ഉയർത്തി ഉറപ്പിച്ച കോൺക്രീറ്റ് പാളികൾക്കിടയിൽ വിള്ളൽ സംഭവിച്ചിരിക്കുകയാണ്. കോൺക്രീറ്റ് ഭിത്തിയിലും വിള്ളൽ സംഭവിച്ചിട്ടുണ്ട്. മഴ പെയ്താൽ ഈ വിള്ളലിലൂടെ മണ്ണും വെള്ളവും ഒഴുകി ഇറങ്ങുകയാണ്.
.

.
ഇതിന്റെ ഫലമായി കൂറ്റൻ മതിലുകൾ ബലഹീനമാകുകയും ആയത് കുറച്ചു ഭാഗം പൊളിച്ചു നീക്കി പുനർ നിർമിക്കാനാണ് കരാർ കമ്പനി ശ്രമിക്കുന്നത്.
ഇത് നിർത്തിവെച്ച് ബലഹീനമായ കൂറ്റൻ മതിലുകൾ പൂർണമായും പൊളിച്ചു നീക്കി കോൺക്രീറ്റ് പില്ലറുകളിൽ റോഡ് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് DYFl കാപ്പാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹുജന ധർണ സംഘടിപ്പിച്ചു.
.

.
തിരുവങ്ങൂർ എച്ച് എസ് എസ് ൽ പഠിക്കുന്ന ആയിരക്കണക്കിന്ന് കുട്ടികൾ കാലത്തും വൈകീട്ടും നടന്ന് പോകുന്നത് ഈ കൂറ്റൻ മതിലുകൾക്കടിയിലൂടെയാണ്. നൂറ് കണക്കിന് വാഹനങ്ങൾ യാത്രക്കാരുമായി പോകുന്നതും ഇതു വഴിയാണ്. തിരുവങ്ങൂർ ആശുപത്രി, വില്ലേജ് ഓഫീസ്, അങ്ങാടിയിൽ വരുന്നവർ ഇവരും യാത്ര ഇതിനടിയിലൂടെയാണ്. ഒരു വലിയ ദുരന്തം സംഭവിക്കാതിരിക്കാൻ ജനങ്ങളുടെ കൂട്ടായ്മ ഒരുക്കിയെടുക്കുന്നതിന്റെ മുന്നോടിയായി നടന്ന ധർണ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതികിഴക്കയിൽ ഉദ്ഘാടനം
ചെയ്തു. ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടരി എൻ ബിജീഷ് അദ്ധ്യക്ഷത വഹിച്ചു.
.

.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് മെമ്പർ ബിപി. ബബീഷ്,
കെ ശ്രീനിവാസൻ, പി.സി. സതീഷ്ചന്ദ്രൻ, വ്യാപാരി വ്യവസായി നേതാവ് അരങ്ങിൽ ബാലകൃഷണൻ, ചുമട്ട്തൊഴിലാളി യൂനിയൻ സെക്രട്ടരി
ലിനീഷ്, എം നൗഫൽ, അശോകൻ കോട്ട് എന്നിവർ സംസാരിച്ചു. ചടങ്ങിന് കിരൺലാൽ സ്വാഗതവും ശിവപ്രസാദ് നന്ദിയും പറഞ്ഞു.
.



