ആർഎസ്എസ് ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ കരോൾ സംഘടിപ്പിച്ചു
.
ആർഎസ്എസ് ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ കരോൾ സംഘടിപ്പിച്ചു. പാലക്കാട് പുതുശേരിയിൽ കഴിഞ്ഞ ദിവസം കുട്ടികളുടെ കരോൾ സംഘത്തിന് നേരെ ആർഎസ്എസ് ആക്രമണം നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധ കരോൾ സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ പുതുശേരി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കരോളിൽ നൂറിലധികം പ്രവർത്തകർ അണിനിരന്നു.

ആർഎസ്എസിന്റെ അതിക്രമത്തിനെതിരെ പ്രതിഷേധം തുടരുമെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് ആർ ജയദേവൻ കേരളത്തിന്റെ മതേതരത്വം തകർക്കാൻ അനുവദിക്കില്ലെന്ന് സിപിഐ എം പുതുശേരി ഏരിയ സെക്രട്ടറി നിതിൻ കണിച്ചേരി പറഞ്ഞു. പരിപാടിയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗം എം എ ജിതിൻരാജ്, ബ്ലോക്ക് സെക്രട്ടറി ആർ മിഥുൻ, പ്രസിഡണ്ട് വി ബിജോയ്, സിപിഐഎം ഏരിയ കമ്മിറ്റിയംഗങ്ങളായ എസ് ബി രാജു, എസ് സുഭാഷ്, ലോക്കൽ സെക്രട്ടറിമാരായ കെ സുരേഷ്, സി പ്രശാന്ത് എന്നിവർ പങ്കെടുത്തു.




