പാനൂര്‍ സ്‌ഫോടനത്തില്‍ ഡിവൈഎഫ്‌ഐക്ക് യാതൊരു പങ്കുമില്ല; വി കെ സനോജ്

പാനൂര്‍ സ്‌ഫോടനത്തില്‍ ഡിവൈഎഫ്‌ഐക്ക് യാതൊരു പങ്കുമില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഡിവൈഎഫ്‌ഐ ക്കാരുടെ പങ്ക് കണ്ടെത്തിയാല്‍ അവരെ സംരക്ഷിക്കില്ലെന്നും വി കെ സനോജ് പറഞ്ഞു. അത്യാഹിതം ഉണ്ടാകുമ്പോള്‍ ആളുകള്‍ ഓടിക്കൂടും. അങ്ങനെ എത്തിയവരില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക ഭാരവാഹികളും ഉണ്ടാകും. പരിക്ക് പറ്റിയവരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് സാധാരണം.

പൊലീസ് സമഗ്രമായ അന്വേഷണം നടത്തട്ടെയെന്നും വി കെ സനോജ് പറഞ്ഞു. കേരള സ്റ്റോറി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ മൂന്നര കോടി ജനങ്ങളെയാണ് സിനിമ അപമാനിക്കുന്നത്. വർഗ്ഗീയ വാദികളുമായി സന്ധി ചെയ്യുന്നവരാണ് സിനിമയെ പ്രോത്സാഹിപ്പിക്കുന്നത്. വിശ്വാസി സമൂഹം എല്ലാം മനസ്സിലാക്കാൻ ശേഷിയുള്ളവരാണ് വിശ്വാസി സമൂഹം ഇതിന് പിന്നിൽ അണിനിരക്കില്ല എന്നും വി കെ സനോജ് വ്യക്തമാക്കി .

