ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന സ്നേഹ വീടിനായി സമ്പാധ്യ കുടുക്കകളുമായി പിഞ്ചു കുട്ടികൾ

ചേമഞ്ചേരി: ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന സ്നേഹ വീടുകളുടെ നിർമ്മാണത്തിനായി സമ്പാധ്യ കുടുക്കകളുമായി പിഞ്ചു കുട്ടികൾ രംഗത്ത്. കാപ്പാട് വികാസ് നോർത്തിലെ പാണവയൽകുനി പ്രജിതയുടെയും പ്രദോഷിൻ്റെയും മക്കളായ ദേവനന്ദ, യദുദേവ്, പാണവയൽക്കുനി ബാബുവിൻ്റെയും ബിന്ദുവിൻ്റെയും മകനായ അജയ് ബാബു, മുള്ളനൊടി രജീഷ് ഗീന ദമ്പതികളുടെ മകൻ അയാൻ ശങ്കർ എന്നീ കൊച്ചു കുട്ടികളാണ് സമ്പാധൃ കുടുക്ക പൊട്ടിച്ച് മുഴുവൻ തുകയും ഡിവൈഎഫ്ഐക്ക് കൈമാറിയത്.

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിലിന്റെ സാന്നിധ്യത്തിൽ ഡിവൈഎഫ്ഐ കാപ്പാട് മേഖല സിക്രട്ടറി എം രജീഷ് കുമാർ സമ്പാധ്യ കുടുക്ക ഏറ്റുവാങ്ങി.
