DYFI മഴക്കാലപൂർവ്വ ശുചീകരണം നടത്തി
കൊയിലാണ്ടി. DYFI കൊയിലാണ്ടി സൗത്ത് മേഖലാ കമ്മിററിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. അണേല കണ്ടൽകാട് പ്രദേശത്ത് നടന്ന പരിപാടി ബ്ലോക്ക് ട്രഷറർ സി. എം. രതീഷ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം കഴിഞ്ഞ ദിവസം ബ്ലോക്ക് കമ്മിറ്റിയുടെ ശുചീകരണ പ്രവർത്തനം ചെങ്ങോട്ടുകാവിൽ അഡ്വ. എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തിരുന്നു. അതിൻ്റെ തുടർച്ചയായാണ് സൗത്ത് മേഖലയിൽ പരിപാടി സംഘടിപ്പിച്ചത്. മേഖലാ പ്രസിഡണ്ട് എം. ഗോകുൽദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി കെ. രജീഷ് സ്വാഗതം പറഞ്ഞു.




