കൊയിലാണ്ടി ദേശീയപാതയിൽ പൊടിശല്യം രൂക്ഷം

കൊയിലാണ്ടി ദേശീയപാതയിൽ പൊടിശല്യം രൂക്ഷം. റോഡിലെ കുഴികളിൽ പൂഴി നിറഞ്ഞതു കാരണം വാഹനങ്ങൾ അതിവേഗത്തിലൂടെ കടന്നു പോകുമ്പോഴാണ് അന്തരീക്ഷമാകെ പൊടിപടലമാകുന്നത്. ഇതുകാരണം വ്യാപാരികളും പൊതുജനങ്ങളും വളരെയേറെ ബുദ്ധിമുട്ടുകയാണെന്നും. ഇതിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡണ്ട് കെ കെ നിയാസ് ആധ്യക്ഷത വഹിച്ചു. കെപി രാജേഷ് കെ ദിനേശൻ, പികെ ഷുഹൈബ്, അമേത്ത് കുഞ്ഞാഹമ്മദ്, പികെ മനീഷ്, വി കെ ഹമീദ്, പ്രമോദ്, അജീഷ് മോഡേൺ, പി ചന്ദ്രൻ, ബാബു സുകന്യ, യൂ അസീസ്, പ്രേമദാസൻ എന്നിവർ സംസാരിച്ചു.
