KOYILANDY DIARY.COM

The Perfect News Portal

ഡ്രൈവിങ് പരിശീലനത്തിനിടെ യുവതിയോട് അപമര്യാദയായി പെരുമാറി; പരിശീലകൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് ഡ്രൈവിങ് പരിശീലനത്തിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവിങ് പഠനത്തിനെത്തിയ പതിനെട്ടുകാരിയോടാണ് അപമര്യാദയായി പെരുമാറിയത്. പരിശീലകനായ ഊരൂട്ടമ്പലം പെരുമള്ളൂർ പ്ലാവറത്തല കാവേരി സദനത്തിൽ എ.സുരേഷ് കുമാർ (50) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

 

 

ഇന്നലെ രാവിലെ പരിശീലനത്തിനിടെ ഇയാൾ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. കാർ നിർത്തി യുവതി ബഹളം വെച്ചപ്പോൾ നാട്ടുകാർ ഓടിയെത്തി. പ്രതി കാറുമായി കടക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Share news