KOYILANDY DIARY

The Perfect News Portal

ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്തി ദുബായ് മെട്രോ

ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്തി ദുബായ് മെട്രോ. ദുബായ് മെട്രോയിലും ട്രാമിലും ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്തി. മാർച്ച് ഒന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വന്നതായി ആർടിഎ വ്യക്തമാക്കി. അശ്രദ്ധമായി ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കുന്നത് വഴി നിരവധി അപകടങ്ങളുണ്ടായത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. ഈമാസം 14ന് ഇ-സ്കൂട്ടറിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് ഏറെ നേരം ദുബായ് മെട്രോയുടെ സേവനം തടസപ്പെട്ടിരുന്നു.

ഇലക്ട്രിക് സ്കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുന്നവരുടെ നിയമലംഘനങ്ങൾ കണ്ടെത്താൻ ഈ മാസം മുതൽ ദുബായിൽ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തും. നിർമിതബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകളെയായിരിക്കും ഇതിനായി ഉപയോഗിക്കുക. നിയമലംഘനം കണ്ടെത്താനും പൊലീസ് നിരീക്ഷണ കേന്ദ്രത്തിലേക്ക് സെക്കൻഡുകൾക്കുള്ളിൽ വിവരങ്ങൾ കൈമാറാനും ഈ റോബോട്ടുകൾക്ക് കഴിയും.