മദ്യപിച്ച് വാഹന പരിശോധന നടത്തിയ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥനെ നാട്ടുകാര്‍ തടഞ്ഞ് പൊലീസിന് കൈമാറി. എറണാകുളം ആർ ടി ഓഫീസിലെ എ എം വി ഐ ബിനുവിനെയാണ് നാട്ടുകാര്‍ തടഞ്ഞത്. ആർ ടി ഒ എന്ന് പറഞ്ഞാണ് ബിനു വാഹന പരിശോധന നടത്തിയത്. തൃക്കാക്കര പൊലീസ് ആണ് ബിനുവിനെ കസ്റ്റഡിയില്‍ എടുത്തത്.