മദ്യപിച്ച് ജെസിബി ഓടിച്ചു. വഗാഡ് കമ്പനിയുടെ ജെസിബി ഡിവൈഎഫ്ഐ തടഞ്ഞ് പോലീസിൽ ഏൽപ്പിച്ചു
കൊയിലാണ്ടി: മദ്യപിച്ച് ജെസിബി ഓടിച്ചു. വഗാഡ് കമ്പനിയുടെ ജെസിബി റോഡരികിലേക്ക് തെന്നി മാറി. വൻ അപകടം ഒഴിവായി.. ജെസിബി തടഞ്ഞ് ഡിവൈഎഫ്ഐ. ഡ്രൈവറെയും ജെസിബിയെയും കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി അമൃത സ്കൂളിന് സമീപം വൈകീട്ട് 7 മണിയോടുകൂടിയാണ് സംഭവം അരങ്ങേറിയത്.. മദ്യപിച്ച് അപകടകരമായ രീതിയിൽ ജെസിബി ഓടിക്കുന്നതറിഞ്ഞ് സമീപത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷിൻ്റെ നേതൃത്വത്തിൽ ജെസിബി റോഡിൽ തടഞ്ഞിടുകയായിരുന്നു.

തുടർന്ന് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി എസ്.ഐ അനീഷ് വടക്കയിലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് വാഹനവും, ഡഡ്രൈവറെയും കസ്റ്റഡിയിലെടുക്കുന്നത്. കഴിഞ്ഞ ദിവസം നമ്പർ പ്ലേറ്റ് ഇൻഷുറൻസ്, ഫിറ്റ്സ് സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയില്ലാതെ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും 3 പേർ മരിക്കുകയും ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ കൊയിലാണ്ടി പട്ടണത്തിൽ വഗാഡിൻ്റെ നിരവധി വാഹനങ്ങൾ തടഞ്ഞിട്ട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

തുടർന്ന് നഗരസഭ ചെയർപേഴ്സൺ പോലീസ് അധികാരികൾ, മോട്ടോർ വെഹിക്കിൽ ഉദ്യോഗസ്ഥർ, അഡാനിയുടെയും വഗാഡ് കമ്പനിയുടെയും ഉയർന്ന ഉദ്യോഗസ്ഥർ, ഡിവൈഎഫ്ഐ നേതാക്കൾ എന്നിവരുടെ അടിയന്തര യോഗം വിളിച്ച് ചേർത്തിരുന്നു. യോഗ തീരുമാനപ്രകാരം അപകടത്തിൽ പരിക്കേറ്റവർക്കും മരണപ്പെട്ടവർക്കും വഗാഡ് കമ്പനി നഷ്ടപരിഹാരം കൊടുക്കാനും, രേഖകളില്ലാതെ വാഹനം ഓടിക്കുന്നത് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ ഇത്തരം താരുമാനങ്ങൾ ലംഘിച്ചുകൊണ്ടാണ് ഇന്ന് കൊയിലാണ്ടിയിൽ വഗാഡ് കമ്പനിയുടെ ജെസിബി ഓപ്പറേറ്റർ മദ്യപിച്ച് വാഹനം ഓടിക്കാൻ തയ്യാറായത്. സംഭവത്തിൽ ഡിവൈഎഫ്ഐ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യാനും ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ. പോലീസിനോടാവശ്യപ്പെട്ടു.

