KOYILANDY DIARY.COM

The Perfect News Portal

സിനിമ സെറ്റിലെ ലഹരി ഉപയോ​ഗം; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി അലോഷ്യസ്

സിനിമ സെറ്റിലെ ലഹരി ഉപയോ​ഗത്തിൽ നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി നടി വിൻസി അലോഷ്യസ്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സംഭവം നടന്നത്. ഫിലിം ചേമ്പറിനും, സിനിമയുടെ ഐസിസിക്കുമാണ് പരാതി നൽകിയത്. താര സംഘടനയായ അമ്മക്കും പരാതി നൽകിയിട്ടുണ്ട്.

ദുരനുഭവം പങ്കുവെച്ചുള്ള പരാതിയാണ് അമ്മ അസോസിയേഷന് നൽകിയത്. പരാതിയിൽ യുവനടന്റെ പേരുണ്ടെന്ന് അമ്മ. ഇ-മെയിൽ വഴിയാണ് പരാതി നൽകിയത്. വിൻസി അലോഷ്യസിന്റെ പരാതി പരിഹരിക്കാൻ അമ്മ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. വിനു മോഹൻ, അൻസിബ ഹസൻ, സരയു എന്നിവരാണ് കമ്മിറ്റിയിൽ. ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിന് ഇടയിൽ എന്തോ ഒരു വെള്ള പൊടി വായിൽ നിന്ന് പുറത്തേക്ക് തുപ്പുന്നത് കണ്ടുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.

 

നടൻ സിനിമാസെറ്റിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും സിനിമ പൂർത്തിയാക്കിയത് സഹപ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരമായിരുന്നെന്നും വിൻസി പറഞ്ഞു. സിനിമ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച നടൻ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി വ്യക്തമാക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലായിരുന്നു നടി വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ നടന്റെ പേര് നടി വെളിപ്പെടുത്തിയിട്ടില്ല.

Advertisements

 

വെളിപ്പെടുത്തലിൽ നടി വിൻസി അലോഷ്യസിൽ നിന്നും വിവരങ്ങൾ തേടാനും എക്സൈസ് തീരുമാനിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് വിവരങ്ങൾ തേടുക. പരാതി ഉണ്ടെങ്കിൽ മാത്രമേ കേസ് എടുത്ത് അന്വേഷണം നടത്തു. കൊച്ചി എക്‌സൈസാണ് വിവരങ്ങൾ ശേഖരിയ്ക്കുക. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാവില്ല. വിൻസിയിൽ നിന്നും കൂടുതൽ വിവരങ്ങളും തെളിവുകളും ലഭിച്ചാൽ മാത്രം കേസെടുക്കും.

Share news