കൊയിലാണ്ടി ഹാർബറിൽ ഓട്ടോ തൊഴിലാളിക്കു നേരെ ലഹരി മാഫിയയുടെ അക്രമം

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ ഓട്ടോ തൊഴിലാളിക്കു നേരെ ലഹരി മാഫിയയുടെ അക്രമം, ബിജെ.പി. ആർ എസ് എസ് പ്രവർത്തകനായ ഹാർബറിലെ ഓട്ടോ തൊഴിലാളി പി. പി അഭിലാഷിന് (45) നേരെയാണ് അക്രമം ഉണ്ടായത്. വൈകീട്ട് 5.30 ഓടെ കൊയിലാണ്ടി ഹാർബർ പരിസരത്ത് കൂടി ഓട്ടോ ഓടിക്കുകയായിരുന്ന അഭിലാഷിനെ ബൈക്കിൽ എത്തിയ മൂന്ന് അംഗ സംഘം ആക്രമിച്ചത്.

കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ബി.ജെ.പി. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കുറ്റവാളികൾക്ക് നേരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി മണ്ഡലം പ്രസിഡണ്ട് കെ.കെ. വൈശാഖ് ആവശ്യപ്പെട്ടു.

